കോഴിക്കോട്: ബി.പി.എൽ ഉപഭോക്താക്കൾക്ക് ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി നിരക്ക് സൗജന്യമാക്കുക, ഇതര വിഭാഗങ്ങൾക്ക് തുക പകുതിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടുളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊറ്റമ്മൽ കെ.എസ്.ഇ.ബി. ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി മെമ്പർ കെ.വി. സുബ്രഹ്മണ്യൻ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ചേവായൂർ സർവീസ് സഹകരണ ബാങ്ക് ചെയർമാൻ ജി.സി. പ്രശാന്ത്കുമാർ, പി.ടി. ജനാർദ്ദനൻ, എം.ടി. സേതുമാധവൻ, പി.ടി. രാജേഷ്, കെ. ഉണ്ണികൃഷ്ണൻ, കെ. ജഗദീഷ്, ടി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.