പേരാമ്പ്ര: ഇന്ധന വിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ ബൈക്ക് തള്ളി പ്രതിഷേധ സമരം നടത്തി. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ മരുതേരി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, സത്യൻ കടിയങ്ങാട്, കെ.കെ. വിനോദൻ, ബ്ലോക്ക് ഭാരവാഹികളായ രാജൻ കെ. പുതിയെടുത്ത്, ഷാജു പൊൻപറ, പി.എം. പ്രകാശൻ, ലതേഷ് പുതിയെടുത്ത്, പി.കെ. മോഹനൻ, റഫീഖ് കല്ലോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.