കോഴിക്കോട്: പാഠപുസ്തകം വിതരണം ചെയ്യുക, ഓൺലൈൻ പഠനരീതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് സംഘിടിപ്പിച്ച മാർച്ചിനിടയിൽ സംഘർഷം. പ്രക്ഷോഭകർ അക്രമാസക്തരായതോടെ പൊലീസ് ലാത്തി വീശി. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ.പി അബ്ദുൽ സമദ്, ജില്ലാപ്രസിഡന്റ് അഫ്‌നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, സെക്രട്ടറി ഷമീർ പാഴൂർ, നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റ് ഇല്ല്യാസ് തുടങ്ങിയവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ഉദ്ഘാടനം ചെയ്തു. അഫ്‌നാസ് ചോറോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ.പി അബ്ദുൽ സമദ്, യൂത്ത് ലീഗ് ഭാരവാഹികളായ ഷിജിത്ത് ഖാൻ, മൻസൂർ മങ്കാവ്, ടി.പി.എം ജിഷാൻ, ജില്ലാ ഭാരവാഹികളായ മുഹമ്മദ് പേരോട്, സാബിത്ത് മായനാട്, ശാക്കിർ പാറയിൽ, ഷമീർ പാഴൂർ, അൻസീർ പനോളി, അജ്മൽ കൂനഞ്ചേരി, അനസ് അൻവർ, ആസിഫ് കലാം, നിയാസ് കക്കാട്, ഇർഫാൻ വെള്ളിമാട്കുന്ന്, അജ്‌നാസ് മേപ്പയൂർ, ബി.സി ഷാഫി തുടങ്ങിയവർ സംസാരിച്ചു.