കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റായി യു.ഡി.എഫിലെ ജോസ് പള്ളിക്കുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. ഇടത് മുന്നണി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് കാരണം കോൺഗ്രസ് സ്ഥാനാർത്ഥി ഏകപക്ഷീയമായി വിജയിക്കുകയായിരുന്നു. സി.പി.എമ്മിലെ തോമസ് മാത്യുവായിരുന്നു നേരത്തെ വൈസ് പ്രസിഡന്റ്. സോഷ്യൽ മീഡിയ വഴി അശ്ളീല വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് സ്ഥാനം രാജി വയ്ക്കുകയായിരുന്നു.