കോഴിക്കോട്: സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് മടങ്ങുന്നവർക്ക് ഗൾഫ് രാജ്യങ്ങളിൽ തന്നെ കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ വിവേചനപരമായ നിലപാടാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ആരോപിച്ചു.
വന്ദേഭാരത് പദ്ധതി പ്രകാരം വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമല്ല. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു യാത്ര പുറപ്പെടുന്നവർക്കും ടെസ്റ്റ് നിർബന്ധമല്ല. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് സൗദിയിലെ ഇന്ത്യൻ എംബസി ചാർട്ടേഡ് വിമാനങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയത്. ഈ നിലപാടിൽ നിന്നും സർക്കാർ പിൻമാറണം.
ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവരുടെ ക്വാറന്റീൻ, കൊവിഡ് ടെസ്റ്റ് ചെലവുകൾ കമ്പനികളോ സന്നദ്ധ സംഘടനകളോ വഹിക്കണമെന്നത് അനീതിയാണെന്ന് അബ്ദുൾ അസീസ് പറഞ്ഞു.