കോഴിക്കോട്: കൊവിഡ് -19 വ്യാപനത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന പ്രവാസികളോട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വഞ്ചന കാട്ടുന്നുവെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി നോർക്ക റൂട്സ് കോഴിക്കോട് റീജ്യണൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, ഇന്ത്യൻ സോഷ്യൽ ഫോറം ദമാം കേരള സംസ്ഥാന പ്രസിഡന്റ് നാസർ കൊടുവള്ളി, സൗത്ത് മണ്ഡലം പ്രസിഡന്റ് റിയാസ്.പി.ടി എന്നിവർ പ്രസംഗിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സലിം കാരാടി, ട്രഷറർ എൻ.കെ.റഷീദ് ഉമരി, സെക്രട്ടറിമാരായ ജലീൽ സഖാഫി, മുഹമ്മദ് ടി.പി തുങ്ങിയവർ നേതൃത്വം നൽകി.