കോഴിക്കോട്: കഴുത്തറപ്പൻ വൈദ്യുതി ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 20ന് കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. രണ്ട് മാസം കടകൾ അടഞ്ഞ് കിടന്ന സ്ഥാപനങ്ങളെ വൈദ്യുതി ചാർജ്ജ്, ഫിക്‌സ്‌ഡ് ചാർജ്ജ് എന്നിവയിൽ നിന്ന് ഒഴിവാക്കുന്നതിന് പകരം ഷോക്കടിപ്പിക്കുന്ന ബില്ലാണ് നൽകിയതെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും ജനറൽ സെക്രട്ടറി കെ. സേതുമാധവനും ആരോപിച്ചു. കൊവിഡ് നിബന്ധനകൾ പാലിച്ചായിരിക്കും സംസ്ഥാനത്തെ 738 വൈദ്യുത ഓഫീസുകൾക്ക് മുന്നിലെ ധർണ.