കോഴിക്കോട്: സംസ്ഥാന മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് കൊവിഡ്-19 സൗജന്യ ധനസഹായം സുഗമമായി ലഭിക്കുന്നതിന് ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. അംഗത്വത്തിന് ഇതുവരെ അപേക്ഷിക്കാത്ത തൊഴിലാളികൾക്ക് www.kmtwwfb.org എന്ന വെബ് സൈറ്റിലൂടെയോ motorworker.kmtwwfb.kerala.gov.in എന്ന പോർട്ടലിലൂടെയോ അപേക്ഷ നൽകാമെന്ന് ബോർഡ് ചെയർമാൻ അറിയിച്ചു. അവസാന തിയതി ജൂൺ 30.