കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായി മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് കൂട്ടുകെട്ടുണ്ടാക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു.
എസ്.ഡി.പി.ഐ യുമായി കൂട്ടുകെട്ടുണ്ടാക്കാനും അവർക്ക് ആലോചനയുണ്ടെന്നാണ് കേൾവി. ആർ.എസ്.എസിനെ നേരിടാൻ മതേതര കക്ഷികൾ ഒന്നിക്കുമ്പോൾ മുന്നണിയിലെ ഘടകകക്ഷി മതതീവ്രാദികളുമായി ഒന്നിക്കുന്ന കാര്യത്തിൽ കോൺഗ്രസ് പ്രതികരിക്കാൻ തയ്യാറാവണം.