photo
അമിത വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഇലക്ട്രിസിറ്റി ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ കെ.പി.സി.സി. മെമ്പർ കെ.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു


ബാലുശ്ശേരി: കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി സെക്‌ഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ പി.സി.സി മെമ്പർ കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. പരീത്, ശ്രീനിവാസൻ കോരപ്പറ്റ, സി.രാജൻ, വി.ബി.വിജീഷ്, അഫ്സൽ പനായി, വി.വി. ശിവദാസ്, റിലേഷ് ആശാരിക്കൽ, സി.വി.ബഷീർ, പി.കെ.മോഹനൻ, സുനീഷ്, രാജേഷ് പടിക്കൽ, മനോജ് കുന്നോത്ത് തുടങ്ങിയവർ സംസാരിച്ചു.