കൽപ്പറ്റ: കാലവർഷം തുടങ്ങിയത് മുതൽ ജില്ലയിൽ പെയ്തത് ശരാശരി 196.45 മില്ലി മീറ്റർ മഴ. ജൂൺ 1 മുതൽ 15 വരെയുളള കണക്കാണിത്.
ശരാശരി 251 മില്ലി മീറ്റർ മഴയായിരുന്നു ഇക്കാലയളവിൽ ജില്ലയ്ക്ക് ലഭിക്കേണ്ടിയിരുന്നത്. തവിഞ്ഞാൽ, തൊണ്ടർനാട്, പടിഞ്ഞാറത്തറ, പൊഴുതന, മേപ്പാടി, മാനന്തവാടി പഞ്ചായത്തുകളിൽ ജില്ലാ ശരാശരിയെക്കാൾ ഉയർന്ന മഴ ലഭിച്ചു.
ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തൊണ്ടർനാടാണ്. 488.35 മില്ലി മീറ്റർ. 51.25 മില്ലി മീറ്റർ പെയ്ത മുള്ളൻകൊല്ലിയിലാണ് ഏറ്റവും കുറവ്.
കർണാടക സംസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന ജില്ലയുടെ അതിർത്തി പഞ്ചായത്തുകളിൽ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്.
ജില്ലയിൽ വൈവിധ്യമാർന്ന അളവിൽ മഴ ലഭിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തെ സൂചിപ്പിക്കുന്നതായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യു. ദാസ് പറഞ്ഞു.
ബത്തേരിയിൽ 37 മി.മീ.
പൂതാടി 59.88
നൂൽപ്പുഴ 61.90
നെന്മേനി 52.00
മീനങ്ങാടി 118.40
അമ്പലവയൽ 126.20
മാനന്തവാടി 287.0
മുട്ടിൽ 122.60
കൽപറ്റ 204.48
മേപ്പാടി 328.33
പടിഞ്ഞാറത്തറ 472.50
പൊഴുതന 333.19
വൈത്തിരി 241.55
തവിഞ്ഞാൽ 482.50