img202006
തിരുവമ്പാടി കെ.എസ്.ഇ.ബി.ഓഫീസിനു മുന്നിലെ കോൺOസ് ധർണ്ണ ബാബു.കെ.പൈക്കിട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവമ്പാടി: വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് അധികമായി ഈടാക്കിയ തുക കെ.എസ്.ഇ.ബി തിരിച്ചുനൽകുക, അമിത തുക ചുമത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ തിരുവമ്പാടി സെക്ഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ.പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ബോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ.കുര്യാച്ചൻ, ഏലിയാമ്മ ജോർജ്, ടോമി കൊന്നക്കൽ, പൗളിൻ മാത്യു എന്നിവർ പങ്കെടുത്തു.