കുറ്റ്യാടി: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് അടച്ചിടേണ്ടിവന്ന കുറ്റ്യാടിയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് രണ്ടു മാസത്തെ വാടക ഇളവ് നൽകാൻ ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിവേദനത്തെ തുടർന്ന് വിളിച്ചുചേർത്ത ചർച്ചയിലായിരുന്നു തീരുമാനം. സമിതിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഒ.വി ലത്തീഫ് , വി.ജി ഗഫൂർ, കിളയിൽ ജമാൽ, പ്രമോദ് കുന്നുമ്മൽ, ഷംസീർ എ കെ എന്നിവരും ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് വി പി ഹമീദ്, പി എം നസീർ, എ കെ കെ സലാം, എം വേണുഗോപാൽ, അൽ ഹിലാൽ അമ്മദ്, വി പി ആരിഫ് അറക്കൽ അലി, തെക്കേക്കര മുഹമ്മദലി, എ സി മുനീർ എന്നിവരും പങ്കെടുത്തു.