കൽപ്പറ്റ: ജില്ലാ വ്യവസായ കേന്ദ്രം വ്യവസായികൾ, സംഹകരണ സംഘങ്ങൾ തുടങ്ങിയവരിൽ നിന്നു ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറിയ 125 ടെലിവിഷനുകൾ രാഹുൽ ഗാന്ധി എം.പി നൽകിയതാണെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് അപഹാസ്യമാണെന്ന് എസ്.എഫ്.ഐ.
കഴിഞ്ഞ ദിവസം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എസ്.സുരേഷ് ജില്ലാ കലക്ടർക്ക് കൈമാറിയ ടി വി കളാണ് ഡി.ഡി.ഇ ഓഫീസിൽ നിന്ന് ഫോട്ടോ എടുത്ത് രാഹുൽ ഗാന്ധി എം.പി യുടെ സംഭവനയാണെന്ന നിലയിൽ യു.ഡി.എഫ് സൈബർ കേന്ദ്രങ്ങളിൽ നിന്ന് പ്രചരിപ്പിക്കുന്നത്.
ഈ പ്രതിസന്ധി കാലത്തും പൊതുജനങ്ങളെ കബളിപ്പിച്ച് നടത്തുന്ന ഇത്തരം നടപടികൾ പൊതുസമൂഹം തിരിച്ചറിയുമെന്നും, ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.