കൊടിയത്തൂർ: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് കേര കർഷകർക്ക് ശിൽപ്പശാല സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ പങ്കെടുത്ത കർഷകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ഇ.രമേശ്ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ എ.സി. നിസാർ ബാബു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.ടി.ഫബിത ക്ലാസെടുത്തു. എസ്.എൽ.എഫ് വായ്പയെക്കുറിച്ച് സെക്രട്ടറി കെ. ബാബുരാജും കെ.സി.സി. വായ്പകളെകുറിച്ച് സി. ഹരീഷും സംസാരിച്ചു. അസി. സെക്രട്ടറി കെ. മുരളീധരൻ സ്വാഗതവും കർഷക സേവനകേന്ദ്രം മാനേജർ ഡെന്നി ജോസ് നന്ദിയും പറഞ്ഞു.