വടകര: സുഭിക്ഷ കേരളം കാർഷിക വികസന പദ്ധതി വടകര സഹകരണ റൂറൽ ബാങ്കിൽ തുടങ്ങി. സഹകരണ വകുപ്പിന്റെ ഉപ പദ്ധതിയായ നമ്മുടെ കൃഷി, നമ്മുടെ ഭക്ഷണം മാതൃകാ കൃഷി തോട്ടവുമായി ചേർന്ന് ഒഞ്ചിയം വെള്ളികുളങ്ങരയിൽ ഒഞ്ചിയത്തടത്തിൽ ദാമോദരകുറുപ്പിന്റെ സ്ഥലത്താണ് വിത്തിറക്കിയത്. മഞ്ഞൾ, ഇഞ്ചി, ചേമ്പ്, ചേന എന്നിവയാണ് ഉത്പാദിപ്പിക്കുക. പഞ്ചായത്ത് പ്രസിഡന്റ് പി.പി കവിത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ടി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ കെ.എം വാസു, എ.കെ ശ്രീധരൻ, സി. കുമാരൻ, വാർഡ് മെമ്പർ ബേബി ഗിരിജ, അസിസ്റ്റന്റ് ഡയറക്ടർ സാബു ജോസഫ്, അഗ്രിക്കൾച്ചറൽ ഓഫീസർ പി.ടി സന്ധ്യ, സീമ, ടി.വി ജിതേഷ്, നാരായണൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.പി പ്രദീപ്‌കുമാർ നന്ദിയും പറഞ്ഞു.