നരിക്കുനി: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ നരിക്കുനി കെ.എസ്.ഇ.ബി സ്റ്റാഫ് കമ്മിറ്റി വക സൗജന്യ വൈദ്യുതി കണക്ഷൻ. ചക്കാലക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പത്തിലും മടവൂർ എ.യു.പി സ്‌കൂളിൽ ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികൾക്കാണ് വൈദ്യുതി കണക്ഷൻ നൽകിയത്. അടുക്കൻ മല ഗോപാലന്റെ വീടാണ് വൈദ്യുതീകരിച്ചത്. അസിസ്റ്റന്റ് എൻജിനീയർ ഹാരിസ് ഉദ്ഘാടനം ചെയ്തു. സബ് എൻജിനീയർ ഷാനവാസ് ഷാൻ അദ്ധ്യക്ഷത വഹിച്ചു. സബ് എൻജിനീയർ ജുബിൻ, രാമചന്ദ്രൻ, റഫീഖ്, മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.