പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. 446 വീടുകൾ സന്ദർശിച്ച് ഉറവിട നശീകരണ പ്രവർത്തനങ്ങളെകുറിച്ച് ബോധവത്ക്കരണം നടത്തി. 56 തോട്ടങ്ങളിൽ സമ്പൂർണ്ണ കൂത്താടി നശീകരണവും 567 ഉറവിട സ്രോതസ്സുകളും ഇല്ലാതാക്കി. 32 സ്‌ക്വാഡുകൾ രൂപീകരിച്ചു. പഞ്ചായത്തില പട്ടാണിപ്പാറയിൽ വളണ്ടിയർ പരിശീലനം നൽകി . പ്രസിഡന്റ് കെ.കെ.ലീല, മെഡിക്കൽ ഓഫീസർ ബിജേഷ് ഭാസ്‌കർ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമീള എന്നിവർ നേതൃത്വം നൽകി . കടിയങ്ങാട്. പന്തീരിക്കര, ചെറിയ കുമ്പളം എന്നിവിടങ്ങളിലെ 30 കടകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൃത്തിഹീനമായി ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്ത അഞ്ച് കടകൾക്ക് നോട്ടീസ് നൽകി .