computer-software-complai

കോഴിക്കോട്: ജില്ലാ വനിത - ശിശു വികസന വകുപ്പ് ഓഫീസുകൾ ഹൈട്ടെക്കാക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങൾക്കുമായി 38.35 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് അറിയിച്ചു. 14 ജില്ലാ വനിത - ശിശു വികസന വകുപ്പ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ഇ-ഓഫീസ് സംവിധാനം ആരംഭിക്കുന്നതിനുമാണ് ഭരണാനുമതി.

 'പൊതുഇടം എന്റേതും"

വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷയ്‌ക്കായി ഡിസംബർ 29ന് നിർഭയ ദിനം മുതൽ 'പൊതുഇടം എന്റേതും" എന്നപേരിൽ രാത്രി നടത്തം സംഘടിപ്പിച്ചിരുന്നു. കേരളം ഒന്നടങ്കം ഇത് ഏറ്റെടുത്തിരുന്നു. സമ്പുഷ്ടകേരളം പദ്ധതിയിലൂടെ അങ്കണവാടി വർക്കർമാർക്ക് സ്മാർട്ട്‌ഫോൺ നൽകി വിവരശേഖരണം മികച്ചതാക്കി. കൊവിഡ് കാലത്ത് 44 ലക്ഷം വൃദ്ധരുടെ ക്ഷേമം അങ്കണവാടി ജീവനക്കാർ ഉറപ്പാക്കി. സ്ത്രീധനം, ഗാർഹിക പീഡനം, ലൈംഗികാതിക്രമങ്ങൾ തുടങ്ങിയവക്കെതിരെ 'സധൈര്യം മുന്നോട്ട്" എന്ന പേരിൽ തുടർ കാമ്പയിനും നടപ്പാക്കുന്നുണ്ട്.

വകുപ്പിന്റെ ലക്ഷ്യം

 കുറ്റവാളികൾക്ക് മതിയായ ശിക്ഷ ഉറപ്പാക്കുക

 സ്ത്രീ ശാക്തീകരണ പദ്ധതി ആവിഷ്കരിക്കൽ

 ലിംഗ വിവേചനം തടയുക

 അതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം

 കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള സഹായം

ശിശുക്ഷേമവകുപ്പിന് കീഴിലുള്ളത്

 അങ്കണവാടി സേവനങ്ങൾ

 കേന്ദ്ര-സംസ്ഥാന ന്യൂട്രീഷ്യൻ പോളിസികൾ

 സ്ത്രീകളുടേയും കുട്ടികളുടേയും ഹോമുകൾ

 മഹിളാമന്ദിരങ്ങൾ

 ഷോർട്ട് സ്റ്റേഹോമുകൾ

 റസ്‌ക്യൂഹോം

 ആഫ്രർകെയർഹോം

 വൺ സ്റ്റോപ്പ് സെന്ററുകൾ

 എന്റെ കൂട്, വൺഡേ ഹോം

'ജീവനക്കാരുടെ എണ്ണമനുസരിച്ച് ജില്ലാ ഓഫീസുകളിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉറപ്പാക്കുന്നുണ്ട്".

- മന്ത്രി കെ.കെ. ശൈലജ