ബാലുശ്ശേരി: ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറി പ്രകോപനമില്ലാതെ ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ ചൈനീസ് നടപടിയിൽ മഹിളാമോർച്ച ചൈനീസ് പതാക കത്തിച്ച് പ്രതിഷേധിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ടി. ബാലസോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റീന ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ജോഷി, ഷീബ ഉണ്ണികുളം, സുഗീഷ് കുട്ടാലിട എന്നിവർ പ്രസംഗിച്ചു. പ്രിയ നിർമ്മല്ലൂർ, വർഷ, തങ്ക എന്നിവർ നേതൃത്വം നൽകി.