കുറ്റ്യാടി: കോവിഡ് മഹാമാരി ലോകത്തെ പേടിപെടുത്തി കൊണ്ടിരിക്കുമ്പോൾ ഒരു കൂട്ടം ജീവകാരുണ്യ സാമൂഹ്യ പ്രതിരോധ പ്രവർത്തകരുടെ സേവനം ടെലിഫിലിമിലൂടെ കേരളത്തിൽ ആദ്യമായി ജനങ്ങളിൽ എത്തിക്കുകയാണ് മരുതോ ങ്കര ഗ്രാമപഞ്ചായത്ത്.പഞ്ചായത്തിലെ ആർ.ആർ.ടി വളണ്ടിയർമാർ, തൊട്ടിൽ പാലംപോലീസ്,റവന്യു,ആരോഗ്യ,വകുപ്പ് സമൂഹഅടുക്കളയുടേയുംപ്രവർത്തനങ്ങൾ എടുത്തുകാണിക്കുകയാണ് 'അതിജീവനം' എന്ന ടെലിഫിലിം.കൊറോണ കാലത്തെ ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങളെ കുറച്ചു കണ്ട ഒരു വ്യക്തി പിന്നീട് തന്റെ നിലപാട് മാറ്റുകയും പണമല്ല സേവനമാണ് വലുത് എന്ന് മനസിലാക്കേണ്ടി വന്നു. എന്നതാണ് കഥയുടെ സാരം. തിരക്കഥയും സംവിധാനവും വി.കെ.ടിമരുതോങ്കരയും, കഥ ലിനീഷ് ഉണ്ണി, ഗാനരചന ഒ.ബാബു, സംഗീതം അഡ്വ: വിനീഷ് കുമാർ, ക്യാമറ സന്തോഷ് കാരയാട് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.തൊഴിൽ, എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ആമുഖം അവതരിപ്പിച്ച് ടെലിഫിലിം പരിചയപെടുത്തുമെന്ന് രക്ഷാധികാരികളായ മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം സതിയും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി ബാബുരാജും വ്യക്തമാക്കി.