# 14 പേർക്ക് രോഗമുക്തി

കോഴിക്കോട് : ജില്ലയിൽ ഇന്നലെ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ കുവൈറ്റിൽ നിന്നും ഒരാൾ സൗദിയിൽ നിന്നും ഒരാൾ ദുബായിൽ നിന്നും വന്നവരാണ്. 11 കോഴിക്കോട് സ്വദേശികളും മലപ്പുറം, കണ്ണൂർ, വയനാട് സ്വദേശികളായ ഓരോരുത്തരും ഉൾപ്പെടെ 14 പേർ ഇന്നലെ രോഗമുക്തി നേടി.

ഇവർ രോഗമുക്തി നേടിയവർ


കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന കാരപറമ്പ് സ്വദേശി (23 വയസ്), പേരാമ്പ്ര (41), കൊയിലാണ്ടി (40), കുറ്റ്യാടി (26), ചാലപ്പുറം (23), ചങ്ങരോത്ത് (43), കുറ്റ്യാടി (43), മൂടാടി (24), കോടഞ്ചേരി (29), ചോമ്പാല (32), മണിയൂർ (42), മലപ്പുറം (20), കണ്ണൂർ (45), വയനാട് (22) എന്നിവരാണ് രോഗമുക്തി നേടിയത്.

പോസിറ്റീവ് ആയവർ


1. തിക്കോടി സ്വദേശി (44 ): ജൂൺ 11ന് കുവൈറ്റ് - കരിപ്പൂർ വിമാനത്തിലെത്തി, വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന് സ്രവ പരിശോധന നടത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
2. കൊയിലാണ്ടി സ്വദേശി (52): ജൂൺ 10ന് സൗദി- കരിപ്പൂർ വിമാനത്തിൽ കോഴിക്കോടെത്തി, കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ കാരണം സ്രവ പരിശോധന നടത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.
3. കാവിലുംപാറ സ്വദേശി (55): ജൂൺ 10ന് ദുബായ്- കൊച്ചി വിമാനത്തിൽ വന്ന് കെ.എസ്.ആർ.ടി.സി ബസ്സിൽ നാട്ടിലെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആയതിനാൽ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
4. ഉണ്ണികുളം സ്വദേശി (29): ജൂൺ 13ന് കുവൈറ്റ്- കൊച്ചി വിമാനത്തിൽ വന്ന് കെ.എസ്.ആർ.ടി.സി ബസ്സിൽ നാട്ടിലെത്തി. കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന് സ്രവപരിശോധന നടത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.
5. തുറയൂർ സ്വദേശി (49): ജൂൺ 14ന് കുവൈറ്റ്- കൊച്ചി വിമാനത്തിൽ വന്ന് കെ.എസ്.ആർ.ടി.സി ബസ്സിൽ കോഴിക്കോടെത്തി. ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിൽ.
6. അരക്കിണർ സ്വദേശി (41): ജൂൺ ഒന്നിന് കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ പോസിറ്റീവ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇതുവരെ

രോഗം സ്ഥിരീകരിച്ചവർ -173

രോഗമുക്തി നേടിയവർ -75

604 പേർ കൂടി നിരീക്ഷണത്തിൽ

ജില്ലയിൽ ഇന്നലെ പുതുതായി വന്ന 604 പേർ ഉൾപ്പെടെ 11675 പേർ നിരീക്ഷണത്തിൽ. 39169 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 34 പേർ ഉൾപ്പെടെ 218 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 131 പേർ മെഡിക്കൽ കോളേജിലും 87 പേർ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 11 പേർ ആശുപത്രി വിട്ടു.
ഇന്നലെ വന്ന 241 പേർ ഉൾപ്പെടെ ആകെ 3792 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. . ഇതുവരെ 2455 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.