കൽപ്പറ്റ: ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചുണ്ടേൽ സ്വദേശിയായ 43 കാരനും നീലഗിരി സ്വദേശിയായ 34 കാരനും മാനന്തവാടി സ്വദേശി 27 കാരനുമാണ് രോഗബാധ.
ചുണ്ടേൽ സ്വദേശി കുവൈത്തിൽ നിന്ന് ജൂൺ 12 ന് കൊച്ചി വഴിയും നീലഗിരി സ്വദേശി കുവൈറ്റിൽ നിന്ന് ജൂൺ 11 ന് കോഴിക്കോട് വഴിയും മാനന്തവാടി സ്വദേശി മഹാരാഷ്ട്രയിൽ നിന്ന് ജൂൺ 4 ന് ട്രെയിൻ മാർഗം കോഴിക്കോട് വഴിയും ജില്ലയിലെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന പൊസിറ്റീവായതിനെ തുടർന്ന് മൂന്നു പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ജില്ലയിൽ ഒരാൾ കൂടി രോഗമുക്തനായി. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചീരാൽ സ്വദേശിയെയാണ് സാമ്പിൾ പരിശോധന നെഗറ്റീവ് ആയതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തത്. നിലവിൽ രോഗം സ്ഥിരീകരിച്ച് 19 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
നിരീക്ഷണത്തിലുളളത് 3620 പേർ
ഇന്നലെ 240 പേർ കൂടി നിരീക്ഷണത്തിൽ
29 പേർ ജില്ലാ ആശുപത്രിയിൽ
1524 പേർ കൊവിഡ് കെയർ സെന്ററുകളിൽ
41 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി.
ജില്ലയിൽ നിന്ന് 2632 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 2179 ആളുകളുടെ ഫലം ലഭിച്ചു. 2139 എണ്ണം നെഗറ്റീവാണ്. 448 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യവ്യാപന പരിശോധനയുടെ ഭാഗമായി ഇതുവരെ 3557 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഫലം ലഭിച്ച 2894 ൽ 2877 ഉം നെഗറ്റീവാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്ന 229 പേർക്ക് കൗൺസിലിംഗ് നൽകി.