sree
കോഴിക്കോട് അസി.കളക്ടറായി ചുമതലയേറ്റ ശ്രീധന്യ സുരേഷിന് എസ്.എൻ.ഡി.പി യോഗം ബേപ്പൂർ യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി ഉപഹാരം നൽകുന്നു

കോഴിക്കോട്: ആദിവാസി വിഭാഗത്തിൽ നിന്ന് ഐ.എ.എസ് നേടി കോഴിക്കോട് അസി.കളക്ടറായി ചുമതലയേറ്റ ശ്രീധന്യ സുരേഷിന് എസ്.എൻ.ഡി.പി യോഗം ബേപ്പൂർ യൂണിയൻ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശ പ്രകാരം ബേപ്പൂർ യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനിയാണ് ഉപഹാരം നൽകിയത്. യോഗം ജനറൽ സെക്രട്ടറി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ബേപ്പൂർ യൂണിയൻ പഞ്ചായത്ത് അംഗം പി.കെ.സുരേഷ്‌കുമാർ, സൈബർ സേന കേന്ദ്രസമിതി അംഗം രാജേഷ്.പി മാങ്കാവ് എന്നിവർ പങ്കെടുത്തു.