img202006

മുക്കം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പ്രൊഫൈൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് അഞ്ചു ലക്ഷം രൂപ സംഭാവന നൽകി. കമ്പനി ചെയർമാനും ക്വാറി ക്രഷർ എം. സാൻഡ് കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ ചെയർമാനുമായ പി.എം. ഹബീബ് റഹ്‌മാൻ മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞന് ചെക്ക് കൈമാറി. മാനേജിംഗ് ഡയറക്ടർ എം.എ സലീം, ഡയറക്ടർമാരായ ആസിഫ്, മൻസൂർ, ഷാഫി, മുഹമ്മദ് റാഫി, മുഹമ്മദ് ഫാസിൽ, നഗരസഭ സെക്രട്ടറി എൻ.കെ. ഹരിഷ് എന്നിവർ പങ്കെടുത്തു. നഗരസഭ ഓഫീസിലേക്കുള്ള സാനിറ്റൈസർ എന്നിവയും കൈമാറി.