കോഴിക്കോട്: ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാകാത്ത കുട്ടികൾക്കായി ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ 'കൂട്ടുകാർക്ക് പഠനക്കൂട്' പദ്ധതി. പള്ളിക്കണ്ടി ഗവ. എൽ.പി സ്‌കൂളിലെ പ്രൈമറി വിദ്യാർത്ഥികൾക്കായി ഇവിടെ ഓൺലൈൻ സൗകര്യങ്ങളൊരുക്കി. ഓൺലൈൻ സൗകര്യമില്ലാത്ത ഹിമായത്ത് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി 22 ടി.വിയും 6 സ്മാർട് ഫോണുകളും എൻ.എസ്.എസ് 'സ്മാർട്ട് ചലഞ്ചിലൂടെ' സമാഹരിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. പള്ളിക്കണ്ടി സ്‌കൂൾ പ്രധാനദ്ധ്യാപിക സുകേശിനി, ഹിമായത്ത് സ്‌കൂൾ പ്രിൻസിപ്പൽ ടി.പി. മുഹമ്മദ് ബഷീർ, ഫിറോസ് മൂപ്പൻ, ഷാജി ക്രൈഫ്, ഷഫീഖ്, അബ്ദുൽ സലാം, ഫൈസൽ പള്ളിക്കണ്ടി, അനിൽ കുമാർ, ടി.പി. ഷീജ, വിജിത, ടി.ടി. ബിനു എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സർഷാർ അലി, വോളണ്ടിയർ ലീഡർ അബ്ദുല്ല, ആയിശ നദ എന്നിവർ നേതൃത്വം നൽകി.