വടകര: പുല്ലു ലോഡുമായി എത്തിയ ലോറി ഇലക്ട്രിക് ലൈനിൽ തട്ടിയതോടെയുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ വലിയ ദുരുന്തം ഒഴിവാക്കി. ഓർക്കാട്ടേരിയിൽ കുന്നുമ്മക്കര റോഡിൽ അൽ ഷിഫാ ആയുർവേദ ഹോസ്പ്പിറ്റലിന് മുന്നിൽ ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം.