കോഴിക്കോട് : കൊവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. ഇന്ധന വിലവർദ്ധനവ് അവസാനിപ്പിക്കുക, പാവപ്പെട്ട മനുഷ്യർക്ക് സഹായധനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ഐ.വൈ.എഫ് കോഴിക്കോട് ഇൻകം ടാക്‌സ് ഓഫീസിന് മുന്നിൽ നടത്തിയ യുവജന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി.ബിനൂപ്, ജില്ലാ കമ്മിറ്റി അംഗം കെ.സുജിത്ത്, തരുൺ സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഫറോക്ക് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടന്ന സമരം എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി റിയാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എടച്ചേരി പോസ്റ്റോഫീസ് സമരം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു.