കോഴിക്കോട്: പട്ടികജാതി - വർഗ വിദ്യാർത്ഥികൾ കേരളത്തിൽ അവഗണിക്കപ്പെടുകയാണെന്നും അതിന്റെ ഒടുവിലത്തെ ഉദ്ദാഹരണമാണ് മലപ്പുറത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ എസ്.സി മോർച്ച സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ അവകാശം സംരക്ഷിക്കാൻ ബി.ജെ.പി പ്രതിജ്ഞാബന്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു. എസ്.സി മോർച്ചാ മുൻജില്ലാ പ്രസിഡൻറ് പി. സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡൻറ് വി.കെ.. സജീവൻ, സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ലാ വൈസ് പ്രസിഡൻറ് ബി.കെ.പ്രേമൻ, എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് എ. സിദ്ധാർത്ഥൻ, എ.ടി. അശോകൻ എന്നിവർ സംസാരിച്ചു.