കോഴിക്കോട്: ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ നിലപാടിനെതിരെ ബസ് കെട്ടിവലിച്ച് പ്രതിഷേധം. സ്വകാര്യ ബസ് വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് നഗരത്തിൽ വേറിട്ട പ്രതിഷേധം നടന്നത്. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കുക, ബസ് നിരക്ക് വർധിപ്പിക്കുക, ഇന്ധന വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ബസ് വ്യവസായ സംരക്ഷണ സമിതി കൺവീനർ സി.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എം.എം. മുഹമ്മദ്, എം.എസ്. സാജു തുടങ്ങിയവർ നേതൃത്വം നൽകി.