കോഴിക്കോട്: കൊവിഡ് ഭീഷണിയിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദളിതരെ അവഗണിക്കുകയാണെന്ന് കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് ) സംസ്ഥാന പ്രസിഡന്റ് ടി.പി.ഭാസ്‌ക്കരൻ പറഞ്ഞു.
അയ്യങ്കാളിയുടെ 79ാം ചരമവാർഷിക ദിനം ദളിത് വിഭാഗങ്ങളുടെ അവകാശ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം അയ്യങ്കാളി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അദ്ദേഹം നർവഹിച്ചു.
സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.വി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.ടി.ജനാർദ്ധനൻ, എ.ടി.ദാസൻ, പി.പി.കമല, ജില്ലാ പ്രസിഡന്റ് കെ.എം.പത്മിനി എന്നിവർ പ്രസംഗിച്ചു.