കോഴിക്കോട് : ഇന്ധന വില വർദ്ധനവിനെതിരെയും മുഴുവൻ മോട്ടോർ തൊഴിലാളികൾക്കും പതിനായിരം രൂപ ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ആദായ നികുതി ഓഫീസിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു.
മോട്ടോർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ എം. രാജൻ, എം.പി. രാമകൃഷ്ണൻ, കെ.സി. അബ്ദുൾ റസാക്ക്, വി.ടി. രമേശ് ബാബു, യു.കെ. സുകുമാരൻ, എം.സി. തോമസ്, സി. അരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൾ മനാഫ്, ഹക്കീംഷാ, നൗഷാദ്.എൻ.പി, തളിയിൽ മോഹനൻ, ഫയാസ്, എം. അരുൺകുമാർ എന്നിവർ നേതൃത്വം നൽകി.