കോഴിക്കോട്: വീരമൃത്യുവരിച്ച സൈനികർക്ക് ആദരമർപ്പിച്ച് സബർമതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനാ സംഗമവും നടന്നു. സബർമതി ഫൗണ്ടേഷൻ ചെയർമാൻ ആസീഫ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.കെ.വി. സുബ്രഹ്മണ്യൻ, ഫൗണ്ടേഷൻ ജന. സെക്രട്ടറി പി.ടി.ജനാർദ്ദനൻ, പി.ടി.നാസർ, പി.പി. കമല, കെ.എം.പത്മിനി എന്നിവർ പ്രസംഗിച്ചു.