mercykutty-amma

കോഴിക്കോട്: കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച് എങ്ങനെ നാടിനെ നയിക്കാമെന്നതിന് കേരളം മാതൃകയാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.

കോരപ്പുഴ നാരങ്ങോളി താഴെ റോഡിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. കെ.ദാസൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, വാർഡ് അംഗം പി.ടി. സോമൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.സി.സതീഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഹാർബർ എൻജിനിയറിംഗ് വകുപ്പ് അനുവദിച്ച 75 ലക്ഷം രൂപയ്‌ക്ക് ഈരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റോഡ് നിർമ്മിച്ചത്.