കോഴിക്കോട്: ജില്ലയിൽ ഇന്നലെ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദുബായിയിൽ നിന്നുവന്ന രണ്ട് പേർ, സൗദി, കുവൈത്ത്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കുമാണ് രോഗ ബാധ. അതെസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിനി (46 വയസ്) രോഗമുക്തി നേടി.
പോസിറ്റീവ് ഇങ്ങനെ :
1. ഫറോക്ക് സ്വദേശിയായ ലോറി ഡ്രൈവർ (40 വയസ്): മേയ് 30ന് ഒഡീഷയിൽ നിന്നെത്തി, വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ പോസിറ്റീവായതോടെ ചികിത്സയ്ക്കായി എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
2. തൂണേരി സ്വദേശി (30): ജൂൺ നാലിന് ദുബായ് - കൊച്ചി വിമാനത്തിലെത്തി, കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ പോസിറ്റീവ്. തുടർന്ന് ചികിത്സയ്ക്കായി എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
3. മൂടാടി സ്വദേശി (25): ജൂൺ 11ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തി, കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. പോസിറ്റീവ് ആയതിനെ തുടർന്ന് എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
4. ചേളന്നൂർ സ്വദേശി (30): ജൂൺ 4ന് ദുബായ്-കരിപ്പൂർ വിമാനത്തിലെത്തി. കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയ്ക്കായി എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
5. ചെലവൂർ സ്വദേശി (52): ജൂൺ 13ന് സൗദി-കരിപ്പൂർ വിമാനത്തിലെത്തി. കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ പോസിറ്റീവായി. മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ജില്ലയിൽ ഇതുവരെ
രോഗം സ്ഥിരീകരിച്ചവർ- 178.
രോഗമുക്തർ- 76.
11716 പേർ നിരീക്ഷണത്തിൽ
ജില്ലയിൽ ഇന്നലെ പുതുതായി വന്ന 958 പേർ ഉൾപ്പെടെ 11716 പേർ നിരീക്ഷണത്തിലുണ്ട് . 40,086 പേർ നിരീക്ഷണം പൂർത്തിയാക്കി. 224 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 151 പേർ മെഡിക്കൽ കോളേജിലും 73 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 28 പേർ ഡിസ്ചാർജ്ജായി. ഇന്നലെ വന്ന 765 പേർ ഉൾപ്പെടെ 4233 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 340 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 3811 പേർ വീടുകളിലും 82 പേർ ആശുപത്രിയിലുമാണ്.