sreejesh

കുറ്റ്യാടി: പ്രവാസികളെ കൈവിട്ട കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ പ്രവാസി കോൺഗ്രസ് കുറ്റിയാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസിൽ നില്പ് സമരം നടത്തി. കോൺഗ്രസ് കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ജമാൽ മൊകേരി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് കരിപ്പാല ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ കല്ലാറ കുഞ്ഞമ്മദ്, കെ.സി. രവീന്ദ്രൻ, ആർ.കെ. രാജീവ്, എൻ.കെ. കുഞ്ഞബ്ദുള്ള, കൊള്ളി കുഞ്ഞമ്മദ്, കെ.എം.. ബാലകൃഷ്ണൻ, മൊയ്തു കെ. കെ. എന്നിവർ സംസാരിച്ചു.