കുറ്റ്യാടി: ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വി വിൻ ടീം വായനവാരം ഓൺലൈനിൽ ആചരിക്കും. മലയാളത്തിലെ പ്രമുഖരായ 21 സാഹിത്യകാരൻമാർ പങ്കെടുക്കും. എഴുത്തുകാരുടെ ഹൈസ്‌കൂൾ കാലത്തെ വായനയാനുഭവങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കും.
ആധുനിക മലയാള കഥാരംഗത്തെ പ്രമുഖനായ സേതു മുതൽ പുതിയ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ഇ. സന്തോഷ് കുമാർ വരെ പങ്കെടുക്കും.
എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ വായനവാരം ഉദ്ഘാടനം ചെയ്യും. സുഭാഷ് ചന്ദ്രൻ ആമുഖഭാഷണം നടത്തും. ബെന്യാമിൻ, ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് എന്നിവർ സംസിരിക്കും. സർവശിക്ഷ കേരളം, കോഴിക്കോട് ജില്ലാ പ്രോജക് ഓഫീസർ ഡോ. എ.കെ. അബ്ദുൽ ഹക്കീം വീ വിൻ വിദ്യാർത്ഥികൾക്ക് അഭിനന്ദന സന്ദേശം കൈമാറും. ലോക്ക് ഡൗൺ മുതൽ ഓൺലൈൻ സാധ്യതകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വീ വിൻ കൂട്ടായ്മയ്‌ക്ക് എൻ.പി. പ്രേംരാജ്, കെ.എ. രേഖ എന്നിവരാണ് നേതൃത്വം കൊടുക്കുന്നത്.