ഫറോക്ക്: വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു. ഫറോക്ക് പോസ്റ്റ്‌ഓഫീസിനു മുന്നിൽ നടത്തിയ സമരം പ്രസിഡന്റ് ഒ. ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. ടി. ഉണ്ണിക്കൃഷ്ണൻ, ടി. ശ്രീധരൻ, കെ. രത്നാകരൻ, പി. മുരളീധരൻ എന്നിവർ സംസാരിച്ചു.
ചെറുവണ്ണൂർ സ്റ്റാൻഡേർഡ് ഓട്ടു കമ്പനിക്ക് മുന്നിൽ നടന്ന സമരം ടൈൽ ആൻഡ് സെറാമിക്സ് വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് നരിക്കുനി ബാബുരാജ് ഉദ്ഘാടനം ചെയ്തു. എ. സുനിൽ കുമാർ, പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. രാമനാട്ടുകര പോസ്റ്റ്‌ഓഫീസിനു മുന്നിൽ നടന്ന ധർണ പൊറക്കുറ്റി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മജീദ് വെൺമരത്ത്, പി. ഷാജി, രാജേഷ് നെല്ലിക്കോട്ട് എന്നിവർ സംസാരിച്ചു.