മുക്കം: തൊഴിലവകാശ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി എ.ഐ.ടി.യു.സി മുക്കം ടെലിഫോൺ എക്സ് ചേഞ്ചിനു മുന്നിൽ നടത്തിയ സമരം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. ടി.പ്രഭാകരൻ, കെ.ഷാജികുമാർ, വി.ശിവദാസൻ, എം.സാബു എന്നിവർ പങ്കെടുത്തു. ലോക്ക് ഡൗൺ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുക, വേതനം പകുതിയായി വെട്ടികുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരത്തിൽ ഉന്നയിച്ചു.