സുൽത്താൻ ബത്തേരി: രാജസ്ഥാനിൽ നിന്ന് ജോലിക്കായി എത്തിയ ആറ് യുവാക്കളെ നാട്ടുകാർ ബത്തേരി കല്ലുവയൽ മൈതാനികുന്നിൽ തടഞ്ഞുവെച്ചു. ഇവരെ പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് ബത്തേരിയിലെ ക്വാറന്റൈയിൻ സെന്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
രാജസ്ഥാനിൽ നിന്ന് ട്രെയിൻ മാർഗ്ഗം ഇന്നലെ കാലത്ത് കോഴിക്കോട് എത്തിയ ഇവർ ടാക്സി വിളിച്ചാണ് ബത്തേരി കല്ലുവയലിലെത്തിയത്. മൈതാനികുന്നിലുള്ള സുഹൃത്തിനെ കാണുന്നതിനായി പോകുമ്പോഴാണ് സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുവെച്ചത്. രാജസ്ഥാനിൽ നിന്നെത്തിയവരാണെന്ന് അറിഞ്ഞതോടെ നാട്ടുകാർ പൊലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരം അറിയിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോൾ നേരത്തെ ഇവിടെ ജോലിയെടുത്ത മേസ്തിരിയുടെ അടുത്തേക്ക് പണിക്കായി വന്നതാണെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ കോൺട്രാക്ടറുമായി ബന്ധപ്പെടാൻ ശ്രമിച്ചങ്കിലും നടന്നില്ല. തുടർന്ന് ഇവരെ ക്വാറന്റൈയിൻ സെന്ററിലേക്ക് മാറ്റി.
ഫോട്ടോ
നാട്ടുകാർ തടഞ്ഞുവെച്ച അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു