സുൽത്താൻ ബത്തേരി: ബത്തേരിയിലെ ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് തെർമ്മൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധന. കഴിഞ്ഞ ദിവസം മുതൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കോഫി ഹൗസ് തുറന്നതോടെയാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരെ ഹോട്ടലി​ലേക്ക് കയറും മുമ്പ് പരിശോധന നടത്തുന്നത്. ഇതിന് പുറമെ കവാടത്തിൽ തന്നെ സാനിറ്റൈസറും സജ്ജീകരിച്ചിട്ടുണ്ട്.

ഫോട്ടോ
ഹോട്ടലിലേക്ക് എത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു