കോഴിക്കോട്: ധീര രക്തസാക്ഷിത്വം വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഡ്‌സൺ കോർണറിൽ ജയ് ജവാൻ പരിപാടി സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ജവാന്മാരുടെ സ്മരണയ്ക്കായി മെഴുകുതിരി കത്തിച്ച് പ്രാർത്ഥനായോഗം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കെ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ് മുഖ്യപ്രഭാഷണം നടത്തി. പി.മൊയ്തീൻ മാസ്റ്റർ, കെ.എസ്‌.യു ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി.നിഹാൽ, ശ്രീയേഷ് ചെലവൂർ, സി.പി.സലീം തുടങ്ങിയവർ പ്രസംഗിച്ചു. ശനിയാഴ്ച എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ജയ് ജവാൻ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.