ppe

കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിലെ ജീവനക്കാർക്ക് മലബാർ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ പി.പി.ഇ കിറ്റ് വിതരണം ചെയ്തു. കിറ്റുകളുടെ പര്യാപ്തത നികത്താൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മലബാർ ഡെവലപ്‌മെന്റ് ഫോറം മുന്നോട്ട് വന്നത്. എം.ഡി.എഫ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, ചീഫ് കോ-ഓർഡിനേറ്റർ ഷൗക്കത്ത് അലി എരോത്ത്, ട്രഷറർ വി.പി. സന്തോഷ് കുമാർ, ഒ.കെ. മൻസൂർ എന്നിവർ ചേർന്ന് എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവുവിന് പി.പി.ഇ കിറ്റുകൾ കൈമാറി.