kerala
ഫയർ ഫോഴ്സുകാർ അണുനശീകരണ പ്രവൃത്തിയ്ക്കിടെ

കോഴിക്കോട്: കൊവിഡിനെ ജാഗ്രതയോടെ നേരിട്ട അഗ്നിശമന സേനയെ കാത്തിരിക്കുന്നത് വിശ്രമമില്ലാത്ത നാളുകൾ. കഴിഞ്ഞ രണ്ട് പ്രളയക്കെടുതിയും നേരിട്ട സേന ഇത്തവണ വൻസുരക്ഷാ സജ്ജീകരണങ്ങളാണ് ജില്ലയിൽ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി അപകടസാദ്ധ്യയുള്ള സ്ഥലങ്ങൾ ജില്ലാ ഭരണകൂടത്തെയും തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കുന്ന നടപടി പൂർത്തിയാക്കി. ഒപ്പം സിവിൽ ഡിഫൻസ് വോളണ്ടിയർമാരുമായി ചേർന്ന് പഴയ പ്രളയബാധിത പ്രദേശങ്ങളും സന്ദർശിച്ചു കഴിഞ്ഞു.

 പ്രവർത്തിക്കണം, പക്ഷേ.... ജീവനക്കാരുടെ കുറവും മറ്റും കാരണം കൊവിഡ് പ്രതിരോധത്തിനൊപ്പം പ്രളയ സുരക്ഷയ്‌ക്കുള്ള കരുതലെടുക്കാനും സേന ബുദ്ധിമുട്ടുകയാണ്. ജില്ലയിലെ ഓരോ യൂണിറ്റിന്റെയും കീഴിൽ രണ്ട് ഷിഫ്‌റ്റിലായി എട്ടംഗ സംഘമാണ് സുരക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഇവർക്ക് കൊവിഡ് പ്രതിരോധത്തിലും പ്ര‌ളയപ്രവർത്തനങ്ങളിലും ഒരു പോലെ ഓടിയെത്താനും കഴിയില്ല. ഇതിന്റെ ഭാഗമായി ക്വാറന്റൈൻ കേന്ദ്രങ്ങൾ അണു വിമുക്തമാക്കുന്നതിൽ നിന്ന് സേനയെ ഒഴിവാക്കുന്നതിന് റീജിയണൽ ഫയർ ഓഫീസർ കളക്ടർക്ക് പരാതി നൽകി. മുന്നൊരുക്കങ്ങൾ അപകട മേഖല മനസിലാക്കി പ്രവർത്തനം ഏകോപിപ്പിക്കാൻ വാർഡ് തലത്തിൽ ബീറ്റ് ഓഫീസർമാരെയും സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സിനെയും തയ്യാറാക്കി  അവശ്യ ഉപകരണങ്ങൾക്കായി ദുരന്ത നിവാരണ സമിതിയെയും തദ്ദേശ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി റബർ ഡിങ്കികൾ, ബോട്ടുകൾ, ഇൻഫ്‌ളേറ്റബിൾ ടോർച്ച്, വെള്ളത്തിനടിയിൽ മുങ്ങിത്തിരയുന്ന സ്‌കൂബാ സെറ്റുകൾ, സെർച്ച് ലൈറ്റ് എന്നിവ അറ്റകുറ്റപ്പണി നടത്തി.  15 റബർ ബോട്ടുകൾ വാങ്ങി  രക്ഷാപ്രവർത്തനത്തിൽ സഹകരിക്കാത്തവർക്കെതിരെ നിയമ നടപടിയെടുക്കും  ക്വാറന്റൈൻ കേന്ദ്രങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരം നൽകാൻ തദ്ദേശ സ്ഥാപനങ്ങളെയും പഞ്ചായത്തുകളെയും ചുമതലപ്പെടുത്തി.  ദുരന്തമേഖലകളിൽ വേഗമെത്താൻ ബാരൽ കൊണ്ട് താത്കാലിക ചങ്ങാടങ്ങ നിർമ്മിക്കും  ജില്ലാസ്ഥാനങ്ങളിൽ ഫയർ കൺട്രോൾ റൂമുകൾ തുറക്കും, എമർജൻസി പ്ലാനുണ്ടാക്കും 'എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ, കൂടുതൽ കാര്യക്ഷമമാകാൻ ക്വാറന്റൈൻ കേന്ദ്രങ്ങൾ പോലുള്ളവ അണുവിമുക്തമാക്കുന്നതിൽ നിന്നെങ്കിലും ഞങ്ങളെ ഒഴിവാക്കണം. എല്ലായിടത്തും എത്താനാകാത്ത അവസ്ഥയാണ്'. ബാബുരാജ്, വെളളിമാടുകുന്ന് സ്റ്റേഷൻ ഫയർ ഓഫീസർ