dyfi

കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നിപ്പയെ നേരിട്ട കേരള മോഡലിനെ ലോകമാകെ അഭിനന്ദിച്ചതാണ്. അതിന് നേതൃത്വം നൽകിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ലോകമാദ്ധ്യമങ്ങൾ വരെ പ്രശംസിച്ചിരുന്നു. അന്നുമുതൽ തുടങ്ങിയ നിസഹരണമാണ് കോവിഡ് കാലത്തും പ്രതിപക്ഷം തുടരുന്നത്. സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഒന്നിച്ച് നിന്നിട്ടും കേരളത്തിന്റെ ആരോഗ്യ മോഡലിനെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത് കേരളത്തിന് അപമാനകരമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.