കോഴിക്കോട്: കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച കൊവിഡ് പാക്കേജുകളിൽ കർഷകരെ അവഗണിച്ചെന്ന് പി.എം. സുരേഷ്ബാബു ആരോപിച്ചു. കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേത്തടം അദ്ധ്യക്ഷത വഹിച്ചു. മാജുഷ് മാത്യു, എം. വേണുഗോപാലൻ നായർ, കുമാരൻ പാറക്കൊമ്പത്ത്, മാത്യു ദേവഗിരി, ബിജു കണ്ണന്തറ, പി.സി പ്രത്യുഷ്, ഫാസിൽ ബേപ്പൂർ എന്നിവർ സംസാരിച്ചു.