കോഴിക്കോട്: പി.എൻ. പണിക്കർ ഫൗണ്ടേഷൻ കോഴിക്കോട് ഘടകത്തിന്റെ വായനാദിന പരിപാടിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ കെ. മുരളീധരൻ എം.പി. നിർവഹിച്ചു. പബ്ലിക് റിലേഷൻസ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഖാദർ പാലാഴി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് കെ. സോമൻ മുഖ്യാതിഥിയായിരുന്നു. സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.എം.എഫ് ആന്റോ എസ്‌.ജെ, ഹെഡ്മാസ്റ്റർ പി.ടി. ജോണി എന്നിവരെ കെ. മുരളീധരൻ പൊന്നാട അണിയിച്ച് ആദരിച്ചു. പി. എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി അഡ്വ. എം. രാജൻ, തോമസ് മാത്യൂ, ഡോ. ജോഷി ആന്റണി, എം.ടി. സേതുമാധവൻ എന്നിവർ സംസാരിച്ചു.