കൽപ്പറ്റ: ജില്ലയിലെ ആദിവാസി വിദ്യാർത്ഥികളുടെ ഓണ്‌ലൈൻ പഠനത്തിനായി രാഹുൽഗാന്ധി എം.പി നൽകുന്ന സ്മാർട്ട് ടെലിവിഷനുകൾ ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് ചെയർമാൻ പി.പി.എ കരീം എന്നീവർ ചേർന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ളയ്ക്ക് കൈമാറി. ജില്ലാഭരണകൂടം നല്കിയ ലിസ്റ്റുകൾ പ്രകാരമാണ് ടിവികൾ എത്തിച്ചുനല്കുന്നത്. ഓൺ ലൈൻ പഠനസൗകര്യമൊരുക്കാൻ തയ്യാറാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ജില്ലാകലക്ടർക്കും നേരത്തെ രാഹുൽഗാന്ധി കത്തയച്ചിരുന്നു. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള മുഴുവൻ ടെലിവിഷനുകളും ഉടൻ ജില്ലയിൽ വിതരണം ചെയ്യും. യു.ഡി എഫ് കൺവീനർ എൻ.ഡി.അപ്പച്ചൻ, കെ.സി.റോസക്കുട്ടി, കെ.എൽ.പൗലോസ്, കെ.കെ.അഹമ്മദ് ഹാജി, കെ.കെ അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു