കൽപ്പറ്റ: വയനാട്ടിൽ ഇന്നലെ നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂൺ 15ന് ബംഗളുരുവിൽ നിന്ന് ടാക്സിയിൽ നാട്ടിലെത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞ് വരികയായിരുന്ന അമ്പലവയൽ നരിക്കുണ്ട് സ്വദേശിയായ 30കാരൻ, ജൂൺ 15ന് ഖത്തറിൽ നിന്നു വന്ന വെള്ളമുണ്ട സ്വദേശിയായ 47 കാരൻ, ജൂൺ 17ന് ദുബായിൽ നിന്ന് കോഴിക്കോട്ടെത്തി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞുവരുന്ന അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശിയായ 23 കാരൻ, കൊയിലാണ്ടി സ്വദേശിയും ബത്തേരി കുപ്പാടിയിൽ ഒരു റിസോർട്ടിൽ ജോലി ചെയ്യുന്ന 28 കാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കൊയിലാണ്ടി സ്വദേശിക്ക് സമ്പർക്കം മൂലമാണ് രോഗബാധ എന്നാണ് സൂചന. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 65 ആയി. ഇതിൽ 43 പേർ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.