img202006

മുക്കം: ബി.പി. മൊയ്‌തീൻ ലൈബ്രറി പി.എൻ. പണിക്കർ അനുസ്മരണവും വായന പക്ഷാചരണ ഉദ്ഘാടനവും നടത്തി. ലൈബ്രറി കൗൺസിൽ മുക്കം നേതൃസമിതി കൺവീനർ ബി. അലിഹസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. മുക്കം ബാലകൃഷ്ണൻ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. കെ. രവീന്ദ്രൻ, എസ്. പ്രഭാകരൻ, ഡോ. ബേബി ഷക്കീല, മീന തടത്തിൽ എന്നിവർ സംസാരിച്ചു.